കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പബ്‌ളിക് റിലേഷൻസ് ആൻഡ് പബ്‌ളിക്കേഷൻസ് ഡയറക്ടർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാസ്‌ കമ്മ്യൂണിക്കേഷൻ, ജേർണലിസം, പബ്‌ളിക് റിലേഷൻസ് എന്നിവയിലേതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും എഡിറ്റിംഗ്, പുസ്തക പ്രസാധനം എന്നിവയിൽ 8 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.ശമ്പളം പ്രതിമാസം 42,500. രജിസ്‌ട്രേഷൻ ഫീസ് പൊതു, ഒ.ബി.സി വിഭാഗക്കാർ 670 രൂപയും എസ്.സി, എസ്.ടി. വി ഭാഗത്തിന് 130 രൂപയും. അപേക്ഷകൾ ജൂൺ എട്ടിനകം ഓൺലൈനിൽ ലഭിക്കണം.വിവരങ്ങൾക്കും അപേക്ഷിക്കാനും : www.cusat.ac.in