കിഴക്കമ്പലം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ, തദ്ദേശ, പൊലീസ് ഉദ്യോഗസ്ഥരെ കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് മൊമെന്റോ നല്കി ആദരിച്ചു.പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, ഡോക്ടർമാരായ സുനിത, ഷീന നങ്ങേലിൽ പഞ്ചായത്തംഗങ്ങളായ എൻ.വി രാജപ്പൻ, പദ്മകുമാരി വിശ്വനാഥൻ, കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി പ്രസാദ്,എൻ.എം കരിം, ഗോപാലകൃഷ്ണൻ, ബാങ്ക് ഡയറക്ടർ മാരായ എൻ.വി വാസു, എം.കെ വേലായുധൻ,എം.കെ കൃഷ്ണൻ മാസ്റ്റർ, ടി.എ റഹീം, എൽദോ തങ്കച്ചൻ, വത്സ എൽദോ, രഞ്ജിത്അബ്ദുള്ള, ടി.സി മുഹമ്മദ്, കെ ജി അശോക് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയ്, സജി, കുമാരപുരം പി.എച്ച്.സി ജീവനക്കാർ, ആശ പ്രവത്തകർ ബാങ്ക് സെക്രട്ടറി സുബിൻ മാത്യു കുര്യൻ തുടങ്ങിയവർ പങ്കെടുത്തു