പറവൂർ: വറുതിയെ ചെറുക്കാൻ യുവതയുടെ കരുതൽ എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ പറവൂരിൽ പതിനായിരം കപ്പ തൈ നടുന്നതിന്റെ ബ്ലോക്കുതല ഉദ്ഘാടനം മാല്യങ്കരയിൽ സി.പി.എ ഏരിയ സെക്രട്ടറി ടി.ആർ. ബോസ് നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, മൂത്തകുന്നം മേഖല സെക്രട്ടറി അഖിൽദേവ്, സി.ബി. ആദർശ്, അമൽ രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.