ayurvedahospital
ഭാരതീയ ചികിൽസ വകുപ്പിന്റെ കീഴിൽ പിറവം സർക്കാർ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച സുഖായുഷ്യം പദ്ധതി നഗരസഭ ചെയർമാൻ സാബു .കെ.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. വാർഡ് കൗൺസിലർ ഡോ. അജേഷ് മനോഹർ ,ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കുമാരി ലെെലാ എ. വി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ സലിം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അരുൺ കല്ലറയ്ക്കൽ , ടി.ജെ. തോമസ് തുടങ്ങിയവർ സമീപം

പിറവം: നഗരസഭയുടെ നേതൃത്വത്തിൽ പാലച്ചുവട് സർക്കാർ ആയുർവേദാശുപത്രിയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സുഖായുഷ്യം പദ്ധതിക്ക് തുടക്കമായി. 60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് ആരോഗ്യ അവബോധവും ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങളും പ്രതിരോധ മരുന്നുകളും നൽകുന്നതാണ് പദ്ധതി. വയോധികയായ പാലച്ചുവട് കച്ചുകാലായിൽ തങ്കമ്മക്ക് അവരുടെ വീട്ടിലെത്തി ആയുർവേദ ഔഷധങ്ങൾ നൽകി നഗരസഭ ചെയർമാൻ സാബു കെ.ജോക്കബ് സുഖായുഷ്യം ഉദ്ഘാടനം ചെയ്തു.തുടർ ദിവസങ്ങളിൽ നഗരസഭ പരിധിയിലെ 4500 ഓളം വരുന്ന വയോജനങ്ങളെ ടെലി കോൺടാക്ട് നടത്തി ആരോഗ്യ നിർദ്ദേശങ്ങൾ നൽകും. അതാത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ ഔഷധങ്ങളും എത്തിക്കും.നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അരുൺ കല്ലറക്കൽ , കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, സിജി സുകുമാരൻ, ഐഷാ മാധവ് , ടി.ജെ തോമസ്, ചീഫ് മെഡിക്കൽ ഓഫീസർ കുമാരി ലൈലാ എ.വി,സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ .സലിം , ഡോ. ദീപ്തി സൂസൺ തുടങ്ങിയവർ പങ്കെടുത്തു.