മരട്: കോവിഡ് 19ന്റെ സാഹചര്യത്തിൽ മരടിലെ ഏകസർക്കാർ ഹൈസ്കൂളായ ജി.എച്ച്.എസ് മാങ്കായിൽ സ്കൂളിലെ 95 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മരട് സഹകരണബാങ്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു.5കിലോ അരിയും മറ്റ് 15ഇനംപലവ്യഞ്ജനങ്ങളും അടങ്ങിയതാണ് കിറ്റ്.ബാങ്ക്പ്രസിഡന്റ് വി.ജയകുമാർ കിറ്റ് വിതരണോദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ടി.പി.ആന്റണി ,സെക്രട്ടറി കെ.ജെ.ഉഷ, ബോർഡ് അംഗങ്ങളായ
കെ. വിജയൻ, അശോകൻ,ഷാന്റ്റിതുടങ്ങിവർ പ്രസംഗിച്ചു.