അങ്കമാലി: അങ്കമാലി ഫയർഫോഴ്സിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും അങ്കമാലി ഫെഡറൽ ബാങ്കും പി.പി.ഇ കിറ്റുകൾ നൽകി. ക്രൈസ്റ്റ്കോളേജികന്റെ നേതൃതത്തിലുള്ള സാമൂഹിക പ്രവർത്തകസംഘടനയായ തവനീഷിന്റെ നേതൃത്വത്തിൽ പതിനേഴും അങ്കമാലി ഫെഡറൽബാങ്ക് പത്തും വീതം പി.പി.ഇ.കിറ്റുകൾ അങ്കമാലി ഫയർഫോഴ്സിന് കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ.ഫ.ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ പ്രൊ. ജോയ് ,പ്രൊഫസർമാരായ ടോമി പൈനാടത്ത്, ആന്റോ ,അജീഷ് ജോർജ് ,സൂരജ് എന്നിവരും ഫെഡറൽബാങ്ക് അങ്കമാലി ബ്രാഞ്ച് മാനേജർ ഗീവർഗീസ് ടി.എം , ബ്രാഞ്ച് ഹെഡ് അജിത്ത് ജോൺ, സീനിയർ മാനേജർ അനിൽകുമാർ എന്നിവരും അങ്കമാലിയിലെത്തി കിറ്റുകൾ നൽകി.സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ.എസ് കിറ്റുകൾ ഏറ്റുവാങ്ങി.