excise
പെരിങ്ങഴയിൽ നിന്നും എക്സൈസ് പിടിച്ചെടുത്ത ചാരായവും വാറ്റുപകരണങ്ങളും

മൂവാറ്റുപുഴ: പെരിങ്ങഴയിൽ നിന്നും 200 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും മൂവാറ്റുപുഴ എക്സൈസ് പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് ഇവ പിടിച്ചത്. പെരിങ്ങഴ ബിബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 200ലിറ്റർ കോടയും ,ഉപകരണങ്ങളും കണ്ടെടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഇതേ തുടർന്ന് ബിബിയുടെ പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തു. ഒരു ലിറ്റർ ചാരായത്തിന് 3000രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു .പ്രിവന്റീവ് ഓഫീസർന്മാരായ വി.എ. ജബാർ, കെ.ജി. ശ്രീകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജു എൽദോതോമസ്, സൂരജ് പി.ആർ, എക്സൈസ് ഷാഡോ ടീമംഗങ്ങളായ സുമേഷ് കുമാർ കെ.എം, അനുരാജ് പി.ആർ, മാഹിൻ പി.ബി, ഡ്രൈവർ എം.സി .ജയൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.