പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ 117 മത് സ്ഥാപകദിനം കുന്നത്തുനാട് യൂണിയനിൽ നടന്നു. ഗുരു മണ്ഡപത്തിൽ 117 വിളക്കുകൾ തെളിയിച്ച് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.കൺവീനർ സജിത്ത് നാരായണൻ, കമ്മറ്റിയംഗം,എം. എ രാജു, ബിനോയ് നങ്ങേലിൽ തുടങ്ങിവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.