കൊച്ചി: സി.ബി.എസ്.ഇ സ്‌കൂൾ അദ്ധ്യാപകർക്ക് വിഷയാധിഷ്ഠിത ഓൺലൈൻ ക്ലാസുകളെടുക്കാൻ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ കേരള പരിശീലന പദ്ധതി ആരംഭിച്ചു.ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകൾ പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓൺലൈൻ പഠനരീതിയിൽ ആരംഭിച്ചു.
ഓൺലൈൻ ക്ലാസുകൾ പരമ്പരാഗത വിദ്യാഭ്യാസ രീതിക്കു പകരമാകുകില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളെ മുഖ്യധാരാ പഠനരീതിയുമായി ബന്ധപ്പെടുത്തുമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.പതിവ് ക്ലാസുകൾ തുടങ്ങിയാലും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടിയന്തിര ഘട്ടങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്ക് അദ്ധ്യാപകരെ സജ്ജരാകുക പരിശീലന പദ്ധതിയുടെ ലക്ഷ്യമാണെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് അറിയിച്ചു.