ആലുവ: തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെ പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശൻ എം.എൽ.എ. ആലുവ റൂറൽ എസ്.പി.യ്ക്ക് പരാതി നൽകി. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തോ, വ്യാജ ഐ.ഡി. ഉണ്ടാക്കി അതിലൂടെയോ ആയിരിക്കാം മോശമായ സന്ദേശം രേഖപ്പെടുത്തിയതെന്ന് എം.എൽ.എ. പറഞ്ഞു. കേസിന്റെ അന്വേഷണം ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ നടക്കും.