ആലുവ: എസ്.എൻ.ഡി.പി യോഗം സ്ഥാപകദിനാഘോഷം ആലുവ യൂണിയന് കീഴിലുള്ള 61 ശാഖകളിലും ലളിതമായ ചടങ്ങുകളോടെ നടന്നു. എല്ലാ ശാഖകളിലും 117 ചെരാതുകളിൽ ദീപം തെളിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് സാമൂഹിക അകലം പാലിച്ചായിരുന്നു ചടങ്ങുകൾ. ആലുവ യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങ് പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, പി.ആർ. നിർമ്മൽകുമാർ, പി.പി. സനകൻ, സജീവൻ ഇടച്ചിറ എന്നിവർ പങ്കെടുത്തു. പട്ടേരിപ്പുറം ശാഖയിൽ യൂണിയൻ മേഖല കൺവീനർ കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് കൺവീനർമാരായ ഓമന സനിലൻ, ലളിത ഗോപി, മജ്ഞു സുജി എന്നിവർ പങ്കെടുത്തു.