നെടുമ്പാശേരി; 'വന്ദേ ഭാരത്' ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ആദ്യ വിമാനം ഇന്ന് കൊച്ചിയിലെത്തും. ജൂൺ മൂന്നിന് അവസാനിക്കുന്ന രണ്ടാം ഘട്ടത്തിൽ 19 വിമാനങ്ങളാണ് വരും. ഗൾഫ് സെക്ടറിൽ നിന്നും പത്ത് വിമാനങ്ങളും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഒൻപത് വിമാനങ്ങളുമുണ്ട്.
ഇന്ന് രാത്രി 6.25 ന് ദുബായിൽ നിന്നും ആദ്യ വിമാനം നെടുമ്പാശേരിയിലെത്തും. നാളെ വൈകീട്ട് 5.40 ന് ദുബൈയിൽ നിന്നും രാത്രി 8.40 ന് അബുദാബിയിൽ നിന്നുമുള്ള വിമാനങ്ങൾ വരും.
18 ന് രാത്രി 8.40 ന് അബുദാബി, 19 ന് രാത്രി 10.15 ന് ക്വാലാലംപൂർ, രാത്രി 8.30 ന് ദമാം, 20 ന് വൈകീട്ട് 6.25 ന് ദുബായ്, 21 ന് രാത്രി 8.45 ന് ദോഹ, 22 ന് രാത്രി 8.55 ന് ദുബൈ, 23 ന് വൈകീട്ട് 6.50 ന് മസ്‌ക്കറ്റ് എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങളുമുണ്ട്.
രണ്ടാം ഘട്ടത്തിൽ ലണ്ടൻ, റോം, പാരീസ്, അയർലന്റ്, ഉക്രയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഫ്ളൈറ്റുകൾ.
20 ന് രാവിലെ 6.45 ന് ലണ്ടൻ, രാത്രി 11.45 ന് മനില, 22 ന് ഉച്ചയ്ക്ക് 12.30 ന് റോം, 25 ന് രാവിലെ 8.30 ന് സാൻഫ്രാസിസ്‌കോ, രാത്രി 9.55 ന് മെൽബൻ, 26 ന് ബോറിസ്‌പോൾ (ഉക്രയിൻ), 28 ന് വൈകീട്ട് 4.40 ന് പാരീസ്, 29 ന് രാത്രി 9.30 ന് യെരേവൻ (അർബേനിയ), ജൂൺ മൂന്നിന് രാവിലെ 8.45 ന് ഡബ്ലിൻ (അയർലാന്റ്) എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ എത്തുന്നത്..