ആലുവ: ആലുവയിൽ നിന്നും നാട്ടിലേക്ക് പോകാൻ ശ്രമിക്കവെ ചെക്ക്‌ പോസ്റ്റിൽ പിടിയിലായ യു.പി സ്വദേശികളെ ആലുവ സെന്റ് മേരീസ് സ്‌കൂളിൽ ക്വാറന്റൈയിനിലാക്കി. പുതപ്പ് വിൽപ്പനയ്ക്കും മറ്റുമായെത്തിയ ഇവർ ആലുവായിൽ നിന്നും നടന്നു പോകവേ അങ്കമാലിയിൽ വച്ച് ലോറിക്ക് കൈകാണിച്ച് അതിൽ കയറിയാണ് കടക്കാൻ ശ്രമിച്ചത്. ചിലർ മറ്റ് ചിലയിടങ്ങളിൽ ഇറങ്ങി. ശേഷിക്കുന്ന 35 പേരെയാണ് ക്വാറന്റൈയിനിലാക്കിയത്.