തൃക്കാക്കര: എലിപ്പനി ബാധിച്ച് കാക്കനാട് അത്താണി നെടുംകുളങ്ങരമല വീട്ടിൽ സുനിയുടെ മകൻ അനന്ദു (22) മരിച്ചു. ഏതാനും ദിവസം മുമ്പ് പനി വന്നിരുന്നുവെങ്കിലും അനന്ദു മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ച് മാറിയതായിരുന്നു. വ്യാഴാഴ്ച അർധരാത്രി പനിയും നെഞ്ചുവേദനയും പെട്ടെന്ന് കൂടി. തൃക്കാക്കര സഹകരണ ആശുപത്രിയിൽ നിന്ന് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു. പ്ലംബിംഗ് ജീവനക്കാരനായിരുന്നു അനന്ദു. മാതാവ്: ലത. സഹോദരിമാർ: അഞ്ജലി, അഖില. സംസ്‌കാരം നടത്തി.