അങ്കമാലി: സേവാഭാരതി അങ്കമാലിയുടെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വേങ്ങൂർ സ്ഥാനീയസമിതിയുടെ ആഭിമുഖ്യത്തിൽ മാസ്‌ക് വിതരണവും അണുവിമുക്തമാക്കലും നടത്തി. എം.സി റോഡിന്റെ ഇരുവശം, വേങ്ങൂർ ശ്രീദുർഗാദേവി ക്ഷേത്രപരിസരം, സെന്റ് ജോസഫ് പള്ളി പരിസരം, മുനിസിപ്പാലിറ്റിയിലെ 10, 11 വാർഡുകളിൽ മുഴുവനും മാസ്‌ക് വിതരണം നടത്തുകയും അണുവിമുക്തമാക്കുകയും ചെയ്തു. സേവാഭാരതി ജില്ലാ പ്രസിഡന്റ് റിട്ട. മേജർ. ഡോ. ജ്യോതിഷ് ആർ. നായർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ അദ്ധ്യക്ഷതവഹിച്ചു. ട്രഷറർ ശ്രീകൃഷ്ണൻ നമ്പീശൻ, അനിൽകുമാർ, ഡോ. ഹരികൃഷ്ണശർമ്മ, വി.കെ. വിജയൻ , എ.വി. രഘു , പ്രീതി , തിലകൻ , പ്രസാദ്, അപ്പു, ഉണ്ണി, അയ്യപ്പൻ, അഭിലാഷ്, ദിവാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.