കൊച്ചി : കൊവിഡ് പരിശോധന സൗകര്യ പ്രദമാക്കാൻ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വികസിപ്പിച്ച വാക് ഇൻ സിമ്പിൾ കിയോസ്‌ക് (വിസ്‌ക്) പ്രതിരോധ വകുപ്പിലേക്കും. കളമശേരി

മെഡിക്കൽ കോളേജ് നിർമ്മിച്ച വിസ്‌കിന്റെ മാതൃക പരിഷ്‌കരിച്ചാണ്

ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ ഡി​സൈൻ.

നാവിക സേനയിൽ പ്രതിരോധം ഉറപ്പാക്കലാണ് പുതിയ വിസ്‌കിന്റെ ആദ്യ ദൗത്യം.

ഹെലികോപ്റ്ററുകളിൽ ഘടിപ്പിക്കാവുന്നവി​ധമാണ് വിസ്‌ക് 2.0 അഴിച്ചെടുക്കാവുന്നതും മടക്കാവുന്നതുമായ പുതിയ വിസ്‌കിനെ ഹെലികോപ്റ്റർ വഴി ഐ .
എൻ എസ് സഞ്ജീവനിയിൽ എത്തിച്ചു ആദ്യ പരീക്ഷണം നടത്തി.
കളമശേരി മെഡിക്കൽ കോളേജിൽ തദ്ദേശീയമായി വികസിപ്പിച്ച വിസ്‌ക് വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ ഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റിനുള്ളിൽ സാമ്പിൾ ശേഖരണം സുരക്ഷിതമായി പൂർത്തിയാക്കാം എന്നതാണ് വിസ്‌കിന്റെ പ്രധാന സവിശേഷത.