കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിൽ ആയിരം മാസ്കുകൾ വിതരണം ചെയ്യുമെന്ന് മഹിള മോർച്ച ഭാരവാഹികൾ അറിയിച്ചു. രണ്ടാം ഘട്ടമെന്ന നിലയിൽ ആശ പ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും അനാഥാലയങ്ങളിലെ അന്തേവാസികൾക്കും വിതരണം ചെയ്യുന്നതിന് വേണ്ടി ആയിരം മാസ്‌കുകളാണ് തയ്യാറാക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് ലതിക ഭഗത്ത് പറഞ്ഞു. നിർമ്മാണം പൂർത്തിയാകുന്നതനുസരിച്ച് ബി.ജെ.പി ഏരിയ പഞ്ചായത്ത് പ്രസിഡന്റുമാർക്കു മാസ്‌കുകൾ കൈമാറും.