1
തൃക്കാക്കര എസ്.എൻ.ഡി.പിയോഗം സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിന്റെ സ്ഥാപക ദിനാഘോഷം

തൃക്കാക്കര : തൃക്കാക്കര എസ്.എൻ.ഡി.പിയോഗം സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ യോഗത്തിന്റെ സ്ഥാപക ദിനം 117 ദീപം തെളിച്ച് ആഘോഷിച്ചു. ശാഖാ പ്രസിഡന്റ്‌ ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ.എൻ. രാജൻ, സെക്രട്ടറി വിനീസ് ചിറക്കപ്പടി. സജീഷ് സിദ്ധാർത്ഥൻ. പ്രശാന്ത് അമ്പാടി, ഷാൽബി ചിറക്കപ്പടി, ലിജി സുരേഷ്, പ്രസന്ന രാജേഷ്, ഷൈല ശശി എന്നിവർ നേതൃത്വം നൽകി.