1
കളമശേരി ചുള്ളിക്കാവ് ശ്രീദുർഗാ ഭഗവതിക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം വി .ജി മൈക്കിളും ടി.എം. നന്ദനും ചേർന്ന് നിർവഹിക്കുന്നു. ഡോ. കേണൽ രവീന്ദ്രൻനായർ സമീപം

തൃക്കാക്കര: കളമശേരി ചുള്ളിക്കാവ് ശ്രീദുർഗ ഭഗവതിക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 160 കുടുംബങ്ങൾക്ക് ജാതിമത ഭേദമെന്യേ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ വ്യവസായി വി.ജി. മൈക്കിളും ക്ഷേത്രം മുൻ ചെയർമാൻ ടി.എം. നന്ദനും എന്നിവരും ചേർന്ന് നിർവഹിച്ചു. ക്ഷേത്രസംരക്ഷണസമിതി സമിതി ചെയർമാൻ ഡോ. കേണൽ രവീന്ദ്രൻനായർ, സെക്രട്ടറി സുബ്രഹ്മണ്യൻ പി.എസ്, പി. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.