ആലുവ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ ആലുവ മേഖലയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയന്ത്രണങ്ങളെ സംബന്ധിച്ച് കടഉടമകൾക്ക് എസ്.പി നിർദേശം നൽകി.
വ്യാപാരസ്ഥാപനങ്ങൾ തുറക്കുംമുമ്പ് പൂർണമായും അണുവിമുക്തമാക്കുക, ക്ലോസ് സർക്യൂട്ട് കാമറകൾ നിർബന്ധമാക്കുക, തെർമൽ സ്‌കാനിംഗ് സംവിധാനം ഏർപ്പെടുത്തുക, സാനിറ്റെസറും സോപ്പും ഉപഭോക്താക്കൾക്കും ലഭ്യമാക്കുക എന്നീ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. സ്ഥാപനത്തിന്റെ വിസ്തീർണവും പ്രവേശിപ്പിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണവും സംവിധാനങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സത്യവാങ്മൂലം നൽകണം. നിബന്ധനകൾ ലംഘിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും, പരിശോധനകൾ തുടരുമെന്നും എസ്.പി പറഞ്ഞു.