നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ പ്രസിഡന്റ് ദിലീപ് കപ്രശേരിയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും മാസ്‌കുകൾ വീതം വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ നാരായണപിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ എന്നിവർ പങ്കെടുത്തു.