malinyam
പുറയാർ കല്ലുങ്കോട് കുറ്റിപ്പാടത്ത് തൊഴുത്ത് മാലിന്യം മൂലം വിളവെടുപ്പ് പാതി വഴിയിൽ നിർത്തിയപ്പോൾ.

നെടുമ്പാശേരി: . ചെങ്ങമനാട് പഞ്ചായത്ത് 14ാം വാർഡിലെ പുറയാർ കല്ലുങ്കോട് കുറ്റിപ്പാടത്തെ യുവകൂട്ടായ്മ നടത്തിവരുന്നഎട്ട് ഏക്കറോളം കൃഷിസമീപത്തെ സ്വകാര്യ വ്യക്തിയുടെ ഫാമിൽ നിന്ന് അനിയന്ത്രിതമായി ഒഴുകിയത്തെിയ മാലിന്യം തളം കെട്ടിയതോടെനശിക്കുന്നു.

ഇറിഗേഷൻ കനാലിലൂടെ ഒഴുക്കുന്ന തൊഴുത്തിലെ ചാണകവും മൂത്രവും മറ്റ് മാലിന്യവുമാണ് കൃഷിയിടത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ളത്. ചാണകവും ഗോമൂത്രവും നിറഞ്ഞ ചതുപ്പായ കൃഷിയിടത്തിൽകൊയ്ത്ത് യന്ത്രം താഴ്ന്നതോടെ വിളവെടുപ്പ് നിർത്തിവച്ചു. മുട്ടോളം താഴ്ചയിൽ കുഴമ്പ് രൂപത്തിലായ ചാണകവെള്ളത്തിൽ നിന്ന് കൊയ്യാനും സാധിക്കാത്ത അവസ്ഥയാണ്.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കുറഞ്ഞ സ്ഥലത്ത് പ്രവർത്തിക്കുന്ന ഫാമിലെ മാലിന്യം അലക്ഷ്യമായാണ് പുറത്തേക്കൊഴുക്കുന്നതെന്നാണ് ആക്ഷേപം. ഫാമിനെതിരെ വ്യാപക പരാതിയുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.