തൃക്കാക്കര: സമ്പൂർണ യാത്രാരേഖകൾ ഇല്ലാതെ യാത്ര ചെയ്ത് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് തിരികെ എറണാകുളത്ത് എത്തിച്ച അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിച്ച കളക്ടറേറ്റിലെകാർപോർച്ചിലും ,ഗ്രൗണ്ട് ഫ്ലോറിലും ശുചീകരണ പ്രവൃത്തികൾ നടത്തി. കൊവിഡ് കൺട്രോൾ റൂമായ കളക്ടറേറ്റ് ശുചീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ജീവനക്കാർക്കുള്ള ആശങ്ക കളക്ടറെ അറിയിച്ചെന്ന് എൻ.ജി.ഒ. അസോസിയേഷൻ സിവിൽ സ്‌റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റ് ജെ.പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ബേസിൽ വർഗീസ് ,ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽ വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എച്ച്.വിനീത്, ബ്രാഞ്ച് ട്രഷറർ സി.പി ഇഗ്നേഷ്യസ് എന്നിവർഅറിയിച്ചു.