നെടുമ്പാശേരി: ആവണംകോട്-എയർപോർട്ട് റോഡ് ചെളിക്കുളമായതിനെ തുടർന്ന് കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ദുരിതത്തിൽ. ആവണംകോട് സീവേജ് പ്ലാൻറിൻന്റെ ഭാഗത്താണ് ലോറികളിൽ നിന്നും പതിവായി ചെളിയും വെള്ളവും റോഡിൽ വീഴുന്നത്.ആവണംകോട്ട് നിന്ന് ടോറസിലും, ടിപ്പർലോറിയിലും ചെളി നിറഞ്ഞ മണ്ണ് ബോഡി ലെവലിലും ഉയരത്തിൽ ഗോൾഫിൻന്റെ പരിസരത്തേക്ക് കൊണ്ടുപോകുമ്പോൾ ലോറിയിൽനിന്നും, ടയറിൽ നിന്നും ചെളിമണ്ണ് റോഡിൽ വിഴുന്നതാണ് പ്രശ്നം.
#അപകട ഭീക്ഷണി
കഴിഞ്ഞദിവസം റോഡിലെ ചെളിയിൽ തെന്നി നാല് ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ദിവസേന 20 ടോറസ്‌കളും,ടിപ്പർ ലോറികളുംമാണ് ചെളി നിറഞ്ഞ മണ്ണ് കൊണ്ടു പോകുന്നത്. മഴ പെയ്യുന്നതോടെ റോഡ് മുഴുവൻ ചെളി നിറയുകയാണ്.ഇതേതുടർന്ന് കോൺഗ്രസ് 11-ാം വാർഡ് കമ്മിറ്റി ചെളി മണ്ണ് കയറ്റി വന്ന വണ്ടികൾ തടഞ്ഞതിനെ തുടർന്ന് റോഡിലെ ചെളികൾ നീക്കം ചെയ്തു. സമരത്തിന് നേതാക്കളായ ബിജു കെ മുണ്ടാടൻ, കെ.പി.ഡേവിസ്, റിജോ പുതുവ, സുധീർ വേണാളകുടി, കെ.കെ. ദേവസിക്കുട്ടി, ബൈജു മണപ്പുറം, ജോൺ പി അറയ്ക്കൽ, എം.ആർ. ശിവരാമൻ, തോമസ് കരുമത്തി എന്നിവർ നേതൃത്വം നൽകി.