കുറുപ്പംപടി: ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് തല ശുചീകരണത്തിന്റെയും, ദേശീയ ഡെങ്കിപ്പനി നിവാരണ ദിനാചരണത്തിന്റെയും ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി പ്രകാശ്, സീന ബിജു,പോൾ ഉതുപ്പ്, കെ.പി വർഗീസ്, ജോബി മാത്യു, പ്രീത സുകു, പഞ്ചായത്ത് അംഗം മേരി പൗലോസ്, സൂപ്പർവൈസർ കെ.എൻ രാധാകൃഷ്ണൻ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി 18, 19 തീയതികളിൽ പൊതു സ്ഥലങ്ങളിലെ കാനകൾ ഉൾപ്പെടെയുള്ളവ ശുചീകരിക്കും.22 ന് മുഴുവൻ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷൻ നടത്തും.