highcourt

കൊച്ചി : ലോക്ക് ഡൗണിനെത്തുടർന്ന് സംസ്ഥാനത്തെ കീഴ്ക്കോടതികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തി ഹൈക്കോടതി പുതിയ മാർഗനിർദ്ദേശം നൽകി. കോടതിമുറിയിൽ 10 പേരിൽ കൂടുതൽ ഉണ്ടാകരുതെന്നും കോടതിമുറിയിലെ കസേരകളുടെ എണ്ണം പത്താക്കി കുറയ്ക്കാനും സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ പി.ജി. അജിത്കുമാർ നൽകിയ നിർദ്ദേശത്തിൽ പറയുന്നു. സിവിൽ, ക്രിമിനൽ കോടതികൾക്ക് കേസുകൾ പരിഗണിക്കുന്നതു സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

മറ്റു പൊതുനിർദേശങ്ങൾ :

 ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കക്ഷികൾക്ക് ടൈം സ്ളോട്ടുകൾ നൽകാം

 കോടതികളിൽ സാമൂഹ്യഅകലം ഉറപ്പാക്കണം

 ഒാരോ കേസിലും അതത് അഭിഭാഷകർ, കക്ഷികൾ, സാക്ഷികൾ എന്നിവർക്കാണ് പ്രവേശനം

 യാത്രാനിയന്ത്രണങ്ങൾ കാരണം ഹാജരാകാൻ കഴിയാത്ത കക്ഷികൾക്കെതിരെ നടപടി പാടില്ല

 വീഡിയോ കോൺഫറൻസിംഗ് മുഖേന കോടതിനടപടി സാദ്ധ്യമാണെങ്കിൽ പരിഗണിക്കാം

 റെഡ്സോണിലും ഹോട്ട്സ്പോട്ടിലുമുള്ള കോടതികൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണം

 സിവിൽ കോടതികളിൽ കക്ഷികൾ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം

 ക്രിമിനൽ കേസുകളിൽ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേ കക്ഷി ഹാജരാകാൻ നിർദ്ദേശിക്കാവൂ