കുറുപ്പംപടി: കോവിഡ്-19 വ്യാപനത്തിന്റെ മറവിൽ തൊഴിൽ സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറാക്കി തൊഴിൽ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ മുടക്കുഴ മണ്ഡലം ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ ബി.എസ്.എൻ .എൽ ഓഫീസിനു മുന്നിൽ കരിങ്കൊടി പ്രതിഷേധം നടത്തി. കറുത്ത ബാഡ്ജ് ധരിച്ചും കരിങ്കൊടി നാട്ടിയും നടത്തിയ പ്രതിഷേധം ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മത്തായി.റ്റി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജോബി മാത്യു ,പോൾ .കെ.പോൾ, പി.പി.ശിവരാജൻ, പി.എം എൽദോ, പി.കെ.രാജു.കെ.പി.സി ജോ എന്നിവർ പ്രസംഗിച്ചു.