കുറുപ്പംപടി: മദ്രസ അദ്ധ്യാപകർക്ക് മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും അടിയന്തിര ധനസഹായമായി 2000 രൂപ അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അപേക്ഷിച്ചിട്ടു ഒരു മാസം കഴിഞ്ഞിട്ടും തുക അനുവദിക്കുവാൻ ബോർഡ് തയ്യാറാകാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ഓരോ വർഷവും അദ്ധ്യാപകർ അടയ്ക്കുന്ന വിഹിതത്തിൽ നിന്നും ചെറിയൊരു തുക ഈ ലോക്ക്ഡൗൺ കാലത്ത് നൽകുന്നതിന് കാലതാമസം വരുത്തരുത്.