മൂവാറ്റുപുഴ: കോവിഡ് ഭീതിയിൽ ആൻഡമാൻ നിക്കോബാർ ദീപുസമൂഹങ്ങളിൽ അകപ്പെട്ടു പോയ 138 മലയാളികളെ നാട്ടിലെത്തിക്കുന്നതിനു പ്രത്യേക വിമാനം പോർട്ട്‌ ബ്ലെയറിലേക്ക് അയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് പുരിയോട് ആവശ്യപ്പെട്ടതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഈക്കാര്യം കേരള മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും എം.പി പറഞ്ഞു. ഗവ. ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പെടെയുള്ള മലയാളികൾ കഴിഞ്ഞ 50 ദിവസമായി മടങ്ങുവാൻ കഴിയാതെ ആൻഡമാനിൽ കഴിയുകയാണ്. ഇവർ നോർക്കയിൽ രജിസ്‌ട്രേഷൻ ചെയ്തവരാണ്. ഇവരെ നാട്ടിലെത്തിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.