കോതമംഗലം: ആശങ്ക പടർത്തി മേഖലയിൽ അണക്കെട്ടുകൾ നിറയുന്നു. കഴിഞ്ഞ വർഷം ശക്തമായ മഴ ലഭിച്ചതും കോവിഡ് മൂലം വൈദ്യുതി ഉപയോഗം കുറഞ്ഞതുമാണ് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുവാൻ കാരണം.

മൂലമറ്റം വൈദ്യുതി നിലയത്തിൽ മൂന്ന് ജനറേറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ഈ വർഷം മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ വിലയിരുത്തൽ.

മഹാപ്രളയമുണ്ടായ 2018ൽ സംസ്ഥാനത്തെ കെ.എസ്.ഇ.ബി അണക്കെട്ടുകളിൽ ഇതേ സമയത്ത് 33 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 35 ശതമാനമുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ 40 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 17 അടി കൂടുതലാണ്.