നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വർഷങ്ങളായി സേവനം ചെയ്യുന്ന പ്രീപെയ്ഡ് ടാക്‌സി ഡ്രൈവർമാർ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സഹായം അഭ്യർത്ഥിച്ച് സിയാൽ അധികൃതർക്ക് നിവേദനം നൽകി. തൊഴിലാളികൾക്ക് പിന്തുണയുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. വാഹന ഇൻഷുറൻസ് അടക്കാനും നിത്യോനയുള്ള ചെലവുകളും നടത്താനാകാതെ ദുരിതത്തിലായ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുമെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൽ. ഗോപി, ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ് എന്നിവർ അറിയിച്ചു.