bevco
ബീവറേജ് ഔട്ട്ലറ്റ് അണുമുക്തമാക്കുന്നു.

കോതമംഗലം: ലോക്ക്ഡൗണിൽ നിർത്തിവച്ചിരുന്ന മദ്യവില്പന പുനരാരംഭിക്കുന്നതിന് മുന്നോടിയായി കോതമംഗലത്തെ ബീവറേജ് കോർപ്പറേഷൻ ഔട്ട്ലറ്റുകൾ അണുവിമുക്തമാക്കി. അടുത്ത ആഴ്ച്ച ബെവ്കോ ഔട്ട്ലറ്റുകൾ തുറക്കുമെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. കോതമംഗലത്തും പോത്താനിക്കാട്ടുമാണ് മദ്യവില്പനശാലകൾ ഉള്ളത്. തിരക്ക് ഒഴിവാക്കുവാൻ ഓൺലൈൻ രജിസ്ട്രേഷനിലൂടെ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് കോർപ്പറേഷൻ. കോതമംഗലം കോഴിപ്പിള്ളി ബൈപാസ് റോഡിലുള്ള ഔട്ട് ലെറ്റിൽ വെള്ളിയാഴ്ച എക്സൈസ് അധികാരികളുടെ സാന്നിധ്യത്തിൽ അഗ്നി രക്ഷാ സേന അണുനശീകരണം നടത്തി .മദ്യം വാങ്ങാൻ എത്തുന്നവർ മാസ്ക്ക് ധരിക്കുകയും സാമൂഹു അകലം പാലിക്കുകയും ചെയ്യണം ഉപഭോക്താക്കൾക്ക് കൗണ്ടറിന് സമീപം നിൽക്കുന്നതിനുള്ള കോളം വരച്ച് തയ്യാറാക്കി വേണം വില്പന നടത്താൻ. മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഓൺലൈൻ ബുക്കിങ് വെർച്ച്വൽ ക്യൂ സിസ്റ്റം ഏർപ്പെടുത്തും.