ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് 14 -ാം വാർഡിൽ പ്രതിഭ റെസിഡന്റ്സ് അസോസിയേഷൻ രണ്ട് ലക്ഷം രൂപയുടെ മരുന്ന് ബിനാനിപുരം പ്രാഥമീകാരോഗ്യ കേന്ദ്രത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, മെമ്പർ ട്രീസ മോളി, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി എന്നിവർ ചേർന്ന് മരുന്ന് ഏറ്റുവാങ്ങി. സ്വകാര്യ വ്യക്തികൾ വാങ്ങി ഉപയോഗിച്ച ശേഷം ബാക്കിയുള്ള മരുന്നുകൾ ശേഖരിച്ചാണ് പി.എച്ച്.സിക്ക് കൈമാറിയത്.