sndp
എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാംമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ യൂണിയൻ ആസ്ഥാനത്ത് സെക്രട്ടറി അഡ്വ എ.കെ. അനിൽകുമാർ ദീപം തെളിയിക്കുന്നു

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാംമത് സ്ഥാപക ദിനം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ വിവധ പരിപാടികളോടെ ലളിതമായി ആചരിച്ചു. യൂണിയൻ ആസ്ഥാനത്തും 31 ശാഖാ ആസ്ഥാനങ്ങലിലും ദീപം കൊളുത്തിയാണ് ദിനാചരണ പരിപാടി സംഘടിപ്പിച്ചത്. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി അഡ്വ എ.കെ. അനിൽകുമാർ ദീപം തെളിയിച്ചു. യൂണിയൻ കൗൺസിലർമാരായ അജി വേണാൽ, അനിൽ കാവുംചിറ എന്നിവർ പങ്കെടുത്തു . കൊവിഡ് 19 പാശ്ചാത്തലത്തിൽ ലളിതമായും സാമൂഹ്യ അകലം പാലിച്ചുമാണ് ചടങ്ങ് സംഘടിപ്പിച്ചത്.