മൂവാറ്റുപുഴ: മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായും വേനൽ മഴ ശക്തമായതിനാലും ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 6 ന് ശേഷം തുറക്കുന്നതായിരിക്കുമെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.