തൃക്കാക്കര: പുതിയ വാഹന റജിസ്ട്രേഷൻ, റജിസ്ട്രേഷൻ പുതുക്കൽ എന്നീ സേവനങ്ങളുമായി ബന്ധപ്പെട്ട വാഹന പരിശോധന തിങ്കളാഴ്ച മുതൽ നിലവിലുളള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വച്ച് നടത്തുന്നതായി ആർ.ടി.ഒ മനോജ്‌കുമാർ അറിയിച്ചു .കോവിഡ്- 19ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിലേക്കായ് ഇ ടോക്കൺ വഴി മുൻകൂർ അനുമതി ലഭിച്ചവർ മാത്രമാണ് വാഹനവുമായി പരിശോധനയ്ക്ക് ഹാജരാകേണ്ടത്. കാലത്ത് 9 മണി മുതൽ റജിസ്ട്രേഷനുള്ള വാഹന പരിശോധന ആരംഭിക്കുന്നതായിരിക്കും. വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നിലവിൽ ഉളള സ്ഥലത്ത് തന്നെ തുടരും, അവരും ഇ - ടോക്കൺ വഴി മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.