denku
ഡെങ്കി പനി പ്രതിരോധ കാമ്പയിൻ എ.പി കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: പട്ടിമറ്റം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിൽ ദേശീയ ഡെങ്കി പനി പ്രതിരോധ ദിനാചരണം നടന്നു. കുന്നത്തുനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിൽ കൊതുകുകളുടെ ഉറവിട നശീകരണവും, ബോധവത്കരണവും നടത്തി.പഞ്ചായത്തംഗങ്ങളായ വാഹിദ മുഹമ്മദ്, ശ്യാമള സുരേഷ്. എ.വി ജേക്കബ്, എം.എൻ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ സജികുമാർ ആശാ പ്രവർത്തകരും നേതൃത്വം നല്കി. പകർച്ച വ്യാധി സംശയങ്ങളുണ്ടായാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും, എല്ലാ ആഴ്ചകളിലും വീടുകളിൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തണമെന്നും മെഡിക്കൽ ഓഫീസർ ടി.കെ ഷീനമോൾ അറിയിച്ചു.