പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് സംഭാവന നൽകി. പറവൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ദേവരാജന് ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് കെ.വി. പോൾ, ഡയറക്ടർമാരായ ടി.എ. നവാസ്, പി.പി. ജോയ്, പി.സി. രഞ്ജിത്ത്, ഷീന സോജൻ, സി.ആർ. സൈന, സെക്രട്ടറി എ.കെ. മണി, റിക്കവറി ഓഫീസർ പി.എ. അൻവർ എന്നിവർ പങ്കെടുത്തു.