പറവൂർ : കരുമാലൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം തുടങ്ങി. മാഞ്ഞാലി മാവിൻചുവട്ടിൽ പ്രതിപക്ഷ നേതാവ് എ.എം. അലി ഉദ്ഘാടനം ചെയ്തു. സാമൂഹിക അകലം പാലിച്ച് കൊണ്ട് പത്ത് പേർ വീതം പത്ത് ദിവസം കൊണ്ട് വാർഡിന്റെ ശുചീകരണ പ്രവർത്തനം തീർക്കും. മീനിഷാഹുൽ, സുബൈദ ബഷീർ, സുമശശി, രമണി ശങ്കരൻ, സക്കീന ലത്തീഫ് ,സീന ഗോപാലകൃഷ്ണൻ, ലൈല സലാം, സാവിത്രി അജി തുടങ്ങിയവർ നേതൃത്വ നൽകി.