ptz
പുത്തൻകുരിശ് പഞ്ചായത്ത് വാങ്ങിയ ട്രാക്റ്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിക്കുന്നു

പുത്തൻകുരിശ്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് വാങ്ങിയ ട്രാക്റ്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു.പദ്ധതി വഴി പഞ്ചായത്തിലെ മുഴുവൻ തരിശുഭൂമികളിലും കൃഷി ഇറക്കുവാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറിന് ആയിരം രൂപ നിരക്കിൽ ട്രക്റ്ററിന്റെ സേവനം ആർക്കും ലഭ്യമാണ്. വൈസ് പ്രസിഡൻറ് അംബിക നന്ദനൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.കെ.പി വിശാഖ്, ടി.കെ പോൾ, പഞ്ചായത്തംഗങ്ങളായ അശോക് കുമാർ, ബീന കുര്യാക്കോസ്, പ്രീതി കൃഷ്ണകുമാർ, കൃഷി ഓഫീസർ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.