പറവൂർ: പ്രളയബാധികർക്ക് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ നിർവഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിൽ പട്ടണം വാഴേപ്പറമ്പിൽ ചന്ദ്രബോസിന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എം.ടി. ജയൻ, പി.വി. ലാജു, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.ആർ. സൈജൻ, എം.ജെ. രാജു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ വസന്ത് ശിവാനന്തൻ, അനിൽ ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.