പള്ളുരുത്തി: എസ്.എൻ.ഡി.പി കുമ്പളങ്ങി സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനാഘോഷവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി. സെക്രട്ടറി ശിവദത്ത് പുളിക്കൽ ഉദ്ഘാടനം ചെയ്തു.തുടർന്ന് ഏകതാ ദീപം തെളിയിച്ചു. കെ.കെ ശശികുമാർ, ടി.പി.സുഭാഷ്, സുധീർവല്ലയിൽ, ശൃംദാസ്, ഗീതാ സുബ്രഹ്മണ്യൻ, ഷനിൽ കുമാർ, കെ.എ. തങ്കപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.