പള്ളുരുത്തി: വ്യാജവാറ്റ് കേസിൽ 3 പേരെ കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തു.ചെല്ലാനം നോർത്ത് സെന്റ് മേരീസ് പള്ളിക്കു സമീപം താമസിക്കുന്ന അറക്കൽ വീട്ടിൽ ആന്റജി​(41) വലിയപറമ്പ് വീട്ടിൽ സെബാസ്റ്റ്യൻ (35) കളത്തിൽ വീട്ടിൽ നവീൻകുമാർ (41) എന്നിവരെ സി.ഐ.സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആന്റജിയുടെ വീട്ടിൽ വാറ്റുന്നതിനിടയിലാണ് അറസ്റ്റിലായത്. കോടയും വാറ്റു ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ റിമാൻ​ഡ്ചെയ്തു.