പറവൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് എ.ഐ.വൈ.എഫ് കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചു സംഘടിപ്പിച്ചു. നൂറു രൂപയ്ക്ക് വില്പന നടത്തുന്ന ചിക്കൻ ബിരിയാണിയിൽ നിന്നും ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് കൈമാറും. ഓഡർ ലഭിച്ച 1600 ഭവനങ്ങളിൽ പ്രവർത്തകർ ബിരിയാണ് എത്തിച്ചായിരുന്ന വില്പന. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ടി. നിക്സൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി കെ.വി. രവീന്ദ്രൻ വില്പന വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ്‌ കെ.എ. അൻഷാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. നിസാമുദ്ദീൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.എം. ഷെനിൻ, സിജി ബാബു, മണ്ഡലം സെക്രട്ടറി പി.എം. നിസാമുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.