നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് മേയ്ക്കാട് ശാഖയിൽ 117 ചിരാതുകളിൽ ദീപം തെളിച്ചു. ശാഖ സെക്രട്ടറി എം.കെ. ഭാസ്കരൻ നേതൃത്വം നൽകി. എടയപ്പുറം ശാഖയിലും 117 ചിരാതുകളിൽ ദീപം തെളിച്ചു. പ്രസിഡന്റ് അനീഷ് കുമാർ, ദേവസ്വം മാനേജർ പ്രേമൻ പുറപ്പേൽ, നീതു സതീഷ് എന്നിവർ നേതൃത്വം നൽകി. കുന്നത്തേരി ശാഖയിൽ ദീപം തെളിച്ചു. പ്രസിഡന്റ് വിശ്വനാഥൻ, സെക്രട്ടറി പി.കെ. ബോസ് എന്നിവർ നേതൃത്വം നൽകി. ചാലക്കൽ ശാഖയിൽ പ്രസിഡന്റ് രവീന്ദ്രൻ, സെക്രട്ടറി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. കീഴ്മാട് ശാഖയിൽ പ്രസിഡന്റ് എം.കെ. രാജീവ്, സെക്രട്ടറി ഗിരീഷ് കീഴ്മാട് എന്നിവർ നേതൃത്വം നൽകി. മുപ്പത്തടം, നോർത്ത് മുപ്പത്തടം, നൊച്ചിമ ശാഖകളിലും ദീപം തെളിക്കൽ ചടങ്ങുകൾ നടന്നു.