അങ്കമാലി: അബുദാബിയിൽ കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിൽ കഴിഞ്ഞ എളവൂർ കിഴക്കേടത്ത് ആന്റണി (ജോണി 59) മരിച്ചു. അബുദാബി അൽ ഐനിൽ ഗവ. ആശുപത്രിയിൽ ഇന്നലെ പുലർച്ചെയാണ് മരണം. സംസ്കാരം നടത്തി.
17 വർഷമായി ദുബായിൽ തെർമോ എൽ.എൽ.സി കമ്പനിയിലെ ഇലക്ട്രീഷ്യനാണ്. ഫെബ്രുവരി അവസാനമാണ് നാട്ടിൽ വന്നത്. നേരത്തേ ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഭാര്യ: റാണി. മക്കൾ: ജെയ്നി (നഴ്സ്), ഗോഡ്സൺ (വിദ്യാർത്ഥി, യു കെ).