തൃപ്പൂണിത്തുറ: നഗരത്തിലെ പ്രധാന റോഡിൽ നടത്തുന്ന കാനനിർമ്മാണം ഒച്ചിഴയും പോലെ. മഴ തുടങ്ങിയതിനാൽ നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ.നഗരത്തിൽ കഴിഞ്ഞ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചിരുന്നു. ഇതേത്തുടർന്നാണ് കിഴക്കേകോട്ട മുതൽ സ്റ്റാച്യു ജംഗ്ഷൻ വരെ കാനയ്ക്ക് ആഴം കൂട്ടുവാൻ തീരുമാനിച്ചു. ആഴ്ചകൾക്ക് മുമ്പ് തുടങ്ങിയ നിർമ്മാണം നീണ്ടു പോകുന്നത് നഗരത്തിലെത്തുന്നവർക്ക് ഇപ്പോൾ ദുരിതമായി.പി.ഡബ്ല്യു..ഡിയുടെ നേതൃത്വത്തിൽ നിർമ്മാണം തുടങ്ങുന്നതിനായി സ്ലാബുകൾ പൊളിച്ചപ്പോൾ തന്നെ കടകളുടെ മുന്നിലെ ടൈലുകൾ അനാവശ്യമായി നശിപ്പിച്ചതായി പരാതി ഉയർന്നിരുന്നു.

#പണി പാതിവഴിയിൽ

കാന പൊളിച്ചിട്ടു ആഴ്ചകളായെങ്കിലും ആഴം കൂട്ടുന്ന ജോലി ഇനിയും പാതിവഴിയിലാണ്.

കാനയിലെ മാലിന്യം നഗരസഭയാണ് നീക്കം ചെയ്യേണ്ടതെ പി.ഡബ്ളിയു.ഡി അധികൃതർ

#പി.ഡബ്ല്യു.ഡി നടപടിയെടുത്തില്ല

ഫുട്പാത്തിലെ സ്ലാബുകൾക്ക് മുകളിലെ ടൈലുകൾ പി.ഡബ്ളിയു.ഡി നീക്കം ചെയ്തു നൽകാത്തതാണ് മാലിന്യം നീക്കുന്നതിന് തടസം. ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെയടക്കം വിളിച്ചു പറഞ്ഞിട്ടും നടപടിയുണ്ടായില്ല

ചന്ദ്രികാദേവി ,നഗരസഭ ചെയർപേഴ്സൺ