പളളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് മാസമായി നിർത്തിവെച്ചിരിക്കുന്ന വാഹന രജിസ്ട്രേഷൻ, സി.എഫ് ടെസ്റ്റ് തുടങ്ങിയ സേവനങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നാളെ മുതൽ ആരംഭിക്കുമെന്ന് മട്ടാഞ്ചേരി ജോ.ആർ.ടി.ഒ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് വെബ് സെറ്റിൽ നിന്നും ഇ ടോക്കൺ എടുത്ത് വരുന്നവർക്ക് മാത്രമാണ് സേവനം ലഭിക്കുക. തിരക്ക് ഒഴിവാക്കാനാണ് ഇ ടോക്കൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 1 ന് ശേഷം കാലാവധി തീർന്ന ലൈസൻസ്, രജിസ്ട്രേഷൻ, പെർമിറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷകൾക്ക് ഇ ടോക്കൺ ആവശ്യമില്ല. ഈ അപേക്ഷകൾ ഓഫീസിനു മുന്നിലുള പെട്ടിയിൽ നിക്ഷേപിക്കാം.ഇതിന്റെ കൂടെ അനുബന്ധ രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റ്, സ്റ്റാമ്പ് ഒട്ടിച്ച മേൽവിലാസം എഴുതിയ കവർ എന്നിവ സമർപ്പിക്കണം. വിവരങ്ങൾക്ക് 0484 2229 200 നമ്പറിൽ ബന്ധപ്പെടണം