കൊച്ചി: ലോക്ക് ഡൗൺ കാലയളവിൽ സർചാർജ് ഇല്ലാതെ വൈദ്യുതി ബിൽ അടക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടുക, ഫികസ്ഡ് ചാർജ് ഒഴിവാക്കുക, ബില്ലിംഗിലെ അപാകതകൾ പരിഹരിക്കുക,കർഷകർക്ക് വൈദ്യുതി സൗജന്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജോയി എളമക്കരയുടെ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ ഗിരി ,എൻ .എൻ ഷാജി ജില്ലാ വൈസ് പ്രസിഡന്റുമാരായ പി .ഏ റഹിം പി .എൻ ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.