വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് നിർമ്മിച്ച മാസ്‌കുകൾ ഞാറയ്ക്കൽ പൊലീസിന് കൈമാറി. ജൂനിയർ എസ്.പി.സി കേഡറ്റായ അക്വിനാസ് ജോമോൻ മുൻകൈ എടുത്ത് നിർമ്മിച്ച മാസ്‌ക്കുക്കളാണ് അക്വിനാസിന്റെ മാതാപിതാക്കളുടെ വ്യാപാരസ്ഥാപനത്തിന് മുന്നിലെത്തി ഞാറക്കൽ എസ്.ഐ സംഗീത് ജോബ് ഏറ്റുവാങ്ങിയത്. എടവനക്കാട് ചാലവീട്ടിൽ ജോമോൻറെയും ലിനിയുടെയും മകനാണ് എട്ടാം ക്ലാസ്സുകാരനായ അക്വിനാസ്. ലോക്ക്ഡൗൺ കാലത്തെ വിരസത അകറ്റാനായി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ചുമതലയുള്ള അദ്ധ്യാപകർ ഏൽപ്പിച്ച പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു മാസ്‌ക് നിർമ്മാണം. പൊലീസിന് പുറമേ ആരോഗ്യപ്രവർത്തകർക്കും മാസ്‌ക്ക് കൈമാറി.ഡ്രിൽ ഇൻസ്‌പെക്ടർ ഇ എം പുരുഷോത്തമൻ അദ്ധ്യാപകരായ കെ ജി ഹരികുമാർ, ആർ നിഷാരൻ എന്നിവരുടെ നേതൃത്വത്തിൽ കേഡറ്റുകളോട് മാസ്‌ക്കുകൾ നിർമ്മിക്കാൻ നേരത്തെ നിർദേശം നൽകി